Tuesday 26 August 2008

വീണ്ടും കിരാതത്വത്തിലേയ്ക്ക്‌....

ഒറീസ്സയിൽ ഒരു സ്ത്രീയെ ജീവനോടെ ചുട്ടുകൊന്നു...
ലോകമധ്യമങ്ങളിൽ എല്ലാം, ഇപ്പോൾ കാണിച്ചുകൊണ്ടിരിക്കുന്ന വാർത്ത.

ഭാരതാബേ, നിനക്ക്‌ വീണ്ടും ലോകത്തിന്റെ മുമ്പിൽ ലജ്ജിച്ചു തലതാഴ്ത്താം...
ആർഷസംസ്ക്കാരത്തിൽ ഊറ്റംകൊണ്ടിരുന്ന നിനക്ക്‌,
ഇനി അധഃപതനത്തെ ഓർത്തോർത്ത്‌ കേഴാം...
അഹിംസയുടെ ബുദ്ധമത തത്വങ്ങൾ ലോകമെങ്ങും പ്രചരിപ്പിച്ച,
അശോകന്റ്‌ കലിഗാ രാജ്യത്തിതാ വീണ്ടും കിരാത നൃത്തം തുടങ്ങിയിരിക്കുന്നു....
രക്തക്കൊതി പൂണ്ട നരഭോജികൾ വീണ്ടും നരമാംസം ചുട്ടുതിന്നാൻ വട്ടം കൂടിയിരിക്കുന്നു...
അഹിംസയുടെ പ്രവാചകാ രാഷ്ട്രപിതാ ബാപ്പുജി,
നിന്റെ ശേഷിച്ച ആ ഒറ്റമുണ്ട്‌ കൂടി ഇതാ ഉരിഞ്ഞു പോകുന്നു....
ഇനിയെന്ന് മാറും ഈ കലിയുഗം ?
അവതാരം ആരും വരിക്കാത്തതെന്തേ ?
മാറ്റുവാൻ ആരും തുനിയാത്തതെന്തേ ?
ആരുടെ പ്രീതിക്കായ്‌ അർപ്പിപ്പൂ ഈ ഹോമങ്ങൾ അത്രയും?

കല്ലോ നിങ്ങടെ ഹൃദയങ്ങൾ...മണ്ണോ നിങ്ങടെ മനസാക്ഷി...
കോപിക്കേണ്ടത്‌ ആരോടാണ്‌ നാം...
ഇനിയും ഉറങ്ങുന്ന ദൈവങ്ങളോടോ,
അതോ കണ്ടിട്ടും കാണാത്ത അധികാര പരിക്ഷകളോടോ...

വിലപിക്കുക അല്ലാതെ നമുക്ക്‌ എന്തെങ്കിലും ഇതിനെതിരെ ചെയ്യാൻ ആവില്ലേ?
ഇത്‌ ഇന്ത്യയിലെ ആദ്യ സംഭവമല്ല. അവസാനത്തേതും ആകാൻ വഴിയില്ല...
ഗുജറാത്ത്‌,ഒറീസ്സ എന്നിങ്ങനെ സ്ഥലങ്ങൾ മാറുന്നു എന്ന്‌ മാത്രം... എന്തിന്റെ പേരിലായലും മനുഷ്യൻ കശാപ്പ്‌ ചെയ്യപ്പെടുന്നത്‌ ന്യായീകരിക്കാനാവില്ല...മതവും,രാഷ്ട്രീയവും അതിന്റെ അന്തസത്തയിൽ നിന്നും വ്യതിചലിക്കുന്നു എങ്കിൽ, അവ നിരോധിക്കുക തന്നെ വേണം എന്നാണ്‌, എന്റെ പക്ഷം... മനുഷ്യനന്മയ്ക്ക്‌ വേണ്ടി ഉള്ളവ ആയിരുന്നുവല്ലോ അവയെല്ലാം...

ഇന്ത്യയിൽ ഇനിയും ഇത്‌ ആവർത്തിച്ചുകൂടാ....രാഷ്ട്രീയ മുതലെടുപ്പ്‌ നിർത്തി ഭരണാധികാരികൾ കാര്യക്ഷമമായി എന്തെങ്കിലും ചെയ്തേ മതിയാകൂ. മതത്തിനും, ജാതിക്കും, രാഷ്ട്രീയത്തിനും ഉപരിയായി, നാമെല്ലാം മനുഷ്യരാണെന്നും ഇന്ത്യാക്കാർ ആണെന്നുമുള്ള അവബോധം ജനങ്ങൾക്കും ഉണ്ടാകണം....

ഇനി ഒരു തുള്ളി ചോരപോലും ഈ മണ്ണിൽ വീഴാതിരിക്കട്ടെ... (ഇതു കൂടി വായിക്കൂ..)

23 comments:

PIN said...

ഇനി ഒരു തുള്ളി ചോരപോലും ഈ മണ്ണിൽ വീഴാതിരിക്കട്ടെ...

Prof.Mohandas K P said...

നമ്മുടെ ഇന്നത്തെ 'വോട്ടു ബാങ്ക്' ഭരണം നടക്കുന്നിടത്തോളം ഇതു മാത്രമെ നടക്കൂ. അടുത്തു തന്നെ മനുഷ്യന്റെ ചോര മനുഷ്യന്‍ കുടിച്ചു മദിക്കും. മൃഗഭോജികള്‍ മനുഷ്യ രൂപത്തില്‍ താണ്ഡവം ആടുന്നു. ലജ്ജിക്കൂ ഭാരതമേ , ലജ്ജിക്കൂ.

Anonymous said...

രാഷ്ട്രവും ഒരു വ്യക്തിയാണ്‌ ... കാലാന്തരത്തില്‍ ഒരു വ്യക്തി എങ്ങനെയായി തീരുന്നുവോ, അത് പോലെ രാഷ്ട്രവും ഒരു നല്ല വ്യക്തിയായി തീരും എന്ന് പ്രതീക്ഷിക്കാം. വിരളമാണെങ്കിലും രാജ്യത്തെ കുറിച്ചു നല്ല സ്വപ്‌നങ്ങള്‍ കാണുന്നവര്‍ രാജ്യത്തിന് വേണ്ടി നന്നായി അദ്ധ്വാനിക്കുന്നു... കൊപിക്കേണ്ടത് മനസ്സില്‍ ഉറങ്ങി കിടക്കുന്ന ദൈവ ത്തോടാണ് .

Tomz said...

ആത്മ രോദനം സമൂഹത്തിന്റെ തന്നെ രോദനമായി മാറുന്ന കാഴ്ചയാണ് ഇതു..

Typist | എഴുത്തുകാരി said...

‘ഇനി ഒരു തുള്ളി ചോര പോലും ഈ മണ്ണില്‍ വീഴാതിരിക്കട്ടെ‘. നമുക്കു് ആശിക്കാം, പ്രാര്‍ഥിക്കാം.

OAB/ഒഎബി said...

നമുക്ക് പ്രതീക്ഷിക്കാം...അതിലും വലുത് സംഭവിക്കുമ്പോള്‍ ഞെട്ടാം...വീണ്ടും, വീണ്ടും രക്തം ചൊരിച്ചിലുണ്ടാവുമ്പോള്‍ നമ്മുടെ മനസ്സുകള്‍ക്ക് മരവിക്കാം........ :(

Sajjad said...

വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് ഇന്ത്യയുടെ സ്വാതന്ത്രത്തേക്കാള്‍ പ്രായമുണ്ട്.മനുഷ്യജീവനേക്കാള്‍ വില രാഷ്ട്രീയ അധികാരങ്ങള്‍ ക്കാണ്‍ എന്ന് വിശ്വസിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ ഉള്ളിടത്തൊളം ഈ നര നായാട്ട് തുടരുക തന്നെ ചെയ്യുമ്.അന്ന് ബ്രിട്ടീഷുകാര്‍ ഭിന്നിപ്പിച് ഭരിച്ചു വെങ്കില്‍ ഇന്നത്തെ വര്‍ഗ്ഗീയ രാഷ്ട്രീയക്കാരന്‍ കൊന്നൊടുക്കിയും ഉന്മൂലനം ചെയ്തും ഭരണ ചക്രം സ്വന്തം കൈപ്പിടിയിലൊതുക്കുന്നു

Sapna Anu B.George said...

ഇത്ര ആത്മരോദനവും വേദനയും ഈ പ്രായത്തില്‍ വേണോ??????

Unknown said...

''അഹിംസയുടെ പ്രവാചകാ രാഷ്ട്രപിതാ ബാപ്പുജി,
നിന്റെ ശേഷിച്ച ആ ഒറ്റമുണ്ട്‌ കൂടി ഇതാ ഉരിഞ്ഞു പോകുന്നു...''

ഇല്ല, മാഷേ ഒന്നും പറയാനില്ല.
എല്ലാം ഈ വരികളില്‍ ഉണ്ട്.

''ഇനി ഒരു തുള്ളി ചോരപോലും ഈ മണ്ണിൽ വീഴാതിരിക്കട്ടെ...''

ഈ പ്രാര്‍ഥനയ്ക്കാവട്ടെ ഇന്നത്തെ തൂവല്‍.
സ്നേഹപൂര്‍വ്വം മുരളിക.

ജിവി/JiVi said...

ഒറിസ്സയില്‍ ഒരു സര്‍ക്കാരുണ്ടോ?

കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ട് ഇടപെടുന്നില്ല.

ഈ തെണ്ടികള്‍ക്ക് എങ്ങനെ ഇത്രയും അഴിഞ്ഞാടാന്‍ കഴിയുന്നു?

Kunjipenne - കുഞ്ഞിപെണ്ണ് said...

ജാതിയും മതവും ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്ന നായിന്റെ മക്കള്ക്ക് ചോര ഇനിയും വേണം

പിരിക്കുട്ടി said...

hmm
pin....
keralavum mattoru orissa akunna lakshanam undu....

raashtreeyam ippol sharikkum vargeeyamaakkka ppettu kondirikkunnu....
njaan divasavam prarthikkunnundu....

Sharu (Ansha Muneer) said...

“ഇനി ഒരു തുള്ളി ചോരപോലും ഈ മണ്ണിൽ വീഴാതിരിക്കട്ടെ....” അതിനായി പ്രാര്‍ത്ഥിക്കാം, നല്ലത് പ്രതീക്ഷിക്കാം

poor-me/പാവം-ഞാന്‍ said...

Dear,
What to do ?
Loksabha election is going to come.yet to see so many draaaama.

Unknown said...

"ഇത്ര ആത്മരോദനവും വേദനയും ഈ പ്രായത്തില്‍ വേണോ??????"
(സപ്നയുടെ വാകുകള്‍ക്ക് കടപ്പാട്)
മരിച്ചുവീണ നിരപരാധികളുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. അല്ലെങ്കിലും കൊള്ളരുതാത്ത വരുടെ വ്രിത്തികേടുകള്‍ക്ക് നിരപരാധികളാണല്ലോ വില നല്‍കേണ്ണ്ടി വരിക?
കേരളത്തില്‍ ഇനിയൊരു ഒറീസ്സ സംഭവിക്കാതിരിക്കട്ടെ (ഈ നിലയില്‍ സഭാ നേതാക്കള്‍ പോയാല്‍?) എന്നാത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.‌

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

"വിലപിക്കുക അല്ലാതെ നമുക്ക്‌ എന്തെങ്കിലും ഇതിനെതിരെ ചെയ്യാൻ ആവില്ലേ? ഇത്‌ ഇന്ത്യയിലെ ആദ്യ സംഭവമല്ല. അവസാനത്തേതും ആകാൻ വഴിയില്ല."
ന്യൂനപക്ഷവും ഭൂരിപക്ഷവും ഒരേപോലെ വര്‍ഗ്ഗീയത കളിക്കുമ്പോള്‍ ഇതൊക്കെ ഇനിയും പ്രതീക്ഷിക്കാം.
വിലപിക്കുക... വിലപിക്കുക. പിന്നെ മറക്കുക. അടുത്ത വിലാപത്തിനായ് കാത്തിരിക്കുക.
(ഒറീസ്സയിലേതിനേക്കാള്‍ വലിയ പീഡനമാണത്രേ കേരളത്തില്‍ ന്യൂന പക്ഷങ്ങള്‍ക്ക്!)

പ്രയാസി said...

നമ്മളാരും പ്രാര്‍ത്ഥിച്ചിട്ടു കാര്യമില്ല..!
പ്രവര്‍ത്തിക്കണം...

K C G said...

ഈ വിലാപവും ആത്മരോദനവും വെറും വനരോദനങ്ങളായി മാറാതിരിക്കട്ടെ.....

ajeeshmathew karukayil said...

നമുക്കു്പ്രാര്‍ഥിക്കാം.........

M A N U . said...

എല്ലാ മതഗ്രന്ഥങ്ങളും അന്യമതസ്തരെ സ്നേഹിക്കുവാനും ബഹുമാനിക്കുവാനും സഹായിക്കാനും മതവിശ്വാസികളോടാവശ്യപ്പെടുന്നു.എന്നാല്‍ അവരു ചെയ്യുന്നത്‌ നേരെ വിപരീതവും.കേരളത്തില്‍ കണ്ടില്ലേ പുസ്തകത്തിലെ ജീവന്‌ മതം നിഷേധിച്ചെന്ന്‌ പറഞ്ഞ്‌ കാട്ടി കൂട്ടിയ തെമ്മാടിത്തരങ്ങള്‍.ഒരു അദ്ധ്യാപകനെ തല്ലികൊല്ലാന്‍ വരെ ഇക്കൂട്ടര്‍ക്ക്‌ ഒരു മടിയുമുണ്ടായില്ല....ഒരദ്ധ്യാപകനെ പട്ടിയെ പോലെ തല്ലിക്കൊന്നിട്ട്‌ സത്യവും ധര്‍മ്മവും സ്നേഹവും പൊക്കിപിടിച്ചുകൊണ്ട്‌ നടക്കുന്ന അഭിവന്ദ്യ തിരുമേനിമാര്‍ അതിനെതിരേ എന്തേ ഒന്നും ഉരിയാടഞ്ഞത്‌. പാവം മത വിശ്വാസികളെവച്ച്‌ രാഷ്ട്രീയം കളിക്കുന്ന സഭാ നേതൃത്വം ഒരു കാര്യം ഓര്‍മ്മയില്‍ വച്ചാല്‍ നന്ന്‌ "ഇന്ന്‌ ഞാന്‍ നാളെ നീ "

പ്രജാപതി said...

സുഹൃത്തേ,
ഇങ്ങനെ ചിന്തിക്കുന്ന ഒത്തിരിപേരുണ്ട്‌ ബൂലോകത്ത്‌. എന്നാല്‍ അവര്‍ സംഘം ചേരുമ്പോള്‍ മൃഗീയത ഉടലെടുക്കുന്നു. സാത്താന്‍ നാലുഭാഗത്തൂടെയും മനുഷ്യനെ വലയിലാക്കാനെത്തുമെന്നാണല്ലോ. സാത്താനെ ചങ്ങലക്കിടുന്ന ഈ റമദാനില്‍ നമുക്ക്‌ നന്മയുടെ മുകുളങ്ങള്‍ ഹൃദയത്തില്‍ വിരിയിക്കാം-ആശംസകളോടെ റമദാന്റെ സുഹൃത്ത്‌, താങ്കളുടെയും.

PIN said...

പ്രതികരിച്ച എല്ലാ മനുഷ്യ സ്നേഹിക്കൾക്കും നന്ദി.
പുതിയ തലമുറ എങ്കിലും വിഭാഗീയചിന്തകൾ ഇല്ലാതെ, മനുഷ്യത്വത്തിന്‌ പ്രാമുഖ്യം ഉള്ളവരായി ഇന്ത്യയിൽ വളർന്ന് വരട്ടെ എന്ന് ആശംസിക്കുന്നു.

Prathyush PV said...

വളരെ നല്ല വീക്ഷണം.
മനോഹരമായിട്ടുണ്ട്.