ദില്ലിയിൽ അപ്പോളാ ആശുപത്രിയിൽ മലയാളം സംസ്സാരിച്ചു എന്ന കുറ്റം ചുമത്തി രണ്ടു നേഴ്സുമാരെ പിരിച്ചു വിട്ടു.
ലിഫ്റ്റിനു സ്മീപം യുവതികൾ മലയാളം സംസ്സാരിച്ചു എന്നു മാനേജുമന്റിനു പരാതി നൽകിയതാകട്ടെ മലയാളിയായ ഒരു മേലുദ്യോഗസ്ഥയും.
യൂറോപ്പിലേയും അമേരിക്കയിലേയും പല യൂണിവേഴ്സിറ്റികളിലും മലയാളം പഠിപ്പിക്കുന്നുണ്ട്. ഗൾഫുമേഖലയിൽ ആശുപത്രിപോലുള്ള പല പൊതുസ്ഥലങ്ങളിലും മലയാളത്തിലുള്ള നിർദ്ദേശങ്ങൾ കാണാം. ആ മലയാളഭാഷയ്ക്കു ജന്മദേശമായ ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് തികച്ചും വിരോധാഭാസമായിരിക്കുന്നു.
മലയാളം സംസ്സാരിക്കുന്നതു കുറച്ചിലായി കാണുകയും മറ്റു ഭാഷകളെ അതിനെക്കാൾ മികച്ചതായി ഗണിക്കുകയും ചെയ്യുന്ന അല്പജ്ഞാനികളായ ചില മലയാളികളും ഒരുപക്ഷേ ഉണ്ടായിരിക്കാം. അവരെ എല്ലാം ബോധവൽക്കരിക്കുക അത്ര എളുതുമല്ല...
ഇത്രയധികം സ്വരവിന്യാസമുള്ള ഭാഷ ലോകത്തുതന്നെ വിരളമാണ് .മലയാളം സ്ഫുടമായി സംസ്സാരിക്കാൻ കഴിയുന്ന വ്യക്തിക്കു ലോകത്ത് ഏതുഭാഷയും വഴങ്ങും. മലയാളികളുടെ ഈ ഭാക്ഷാനൈപുണ്യം പരക്കെ അംഗീകരിച്ചിട്ടുള്ള വസ്തുതയാണ്. വ്യാകരണത്തിലും പദാർത്ഥത്തിലും സംസ്കൃതഭാക്ഷയുമായി സാമ്യമുള്ള മലയാളഭാഷ ഒരു ബൗദ്ധികഭാഷയായി കണക്കാക്കുന്നു. സംസ്ക്കാരത്തിലും, വിദ്യാഭ്യാസത്തിലും,വ്യക്തിശുചിത്വത്തിലും മുമ്പിൽ നിൽക്കുന്ന മലയാളിയുടെ മുഖമുദ്ര അവന്റെ ഭാഷയാണ്. അതിനെ അവഹേളിക്കുന്നതും ശിക്ഷിക്കുന്നതും അഭിമാനമുള്ള ഒരു മലയാളിക്കും സഹിക്കാൻ ആവില്ല.
വർണ്ണവിവേചനത്തിൽനിന്നും ഭാഷവിദ്വേഷത്തിൽനിന്നും ഇന്ത്യ ഇനിയും സ്വാതന്ത്ര്യം പ്രാപിക്കേണ്ടിയിരിക്കുന്നു...
തുഞ്ചനും,കുഞ്ചനും വാഴ്ത്തിപ്പാടിയ മലയാളം, അമ്മിഞ്ഞപ്പാലിനൊപ്പം നമുക്കു പകർന്നു കിട്ടിയ ആ മധുരിക്കും മലയാളം, നമ്മുടെ മാതൃഭാഷയായ മലയാളം എങ്ങും അവഹേളിക്കപ്പെടുവാൻ പാടുള്ളതല്ല . ഓരോ മലയാളിക്കും അഭിമാനത്തോടെ പറയുവാനും പാടുവാനും, പരിലാളിക്കുവാനും, പരിപോഷിപ്പിക്കുവാനും ഉള്ളതാണ് നമ്മുടെ മലയാളം....
മലയാളമില്ലെങ്കിൽ മലയാളി എന്ന വാക്കുത്തന്നെ അർത്ഥശൂന്യമല്ലേ???
11 comments:
മലയാളം സംസാരിച്ചു എന്നത് ശരിയാണെങ്കിലും അവര്‍ ഡ്യൂട്ടിയ്ക്ക് കയറുന്നതിനു മുന്‍പാണ് സംഭവം എന്നാണ് പറഞ്ഞു കേട്ടത്. കഷ്ടം തന്നെ...
(കുറേ നാളായല്ലോ കണ്ടിട്ട്???)
അവരെ തിരിച്ചെടുത്തു.
പലപ്പോഴും നമുക്കു നമ്മള് തന്നെയല്ലേ പാര?
ഭാഷയുടെ ‘ഷ’ ഒന്നു ശ്രദ്ധിക്കണേ.അതു കാണുമ്പോഴും ഇത്തിരി വിഷമമുണ്ട്.
എന്താ ചെയ്ക നാടന്‍ സായ്പ്പന്‍ മാരുടെ ഓരോ കൊണവ്യതിയാനങ്ങള് അല്ലാതെ എന്ത് പറയാന്‍
ആകെമൊത്തം പാരകൾ തന്നെ.
നമ്മളൊക്കെ ഒരു മലയാളം ബ്ലോഗ് തുറന്നത് തന്നെ മലയാളത്തില്‍ സംസാരിക്കാന്‍ വേണ്ടി മാത്രം...മലയാളിക്കു വേണ്ട മലയാളം എങ്കില്‍ കാര്യം കുഴഞ്ഞത് തന്നെ.
നമുക്ക് വലുത് മലയാളം തന്നെയാ മാഷേ.പിന്നെ അവരെ തിരിച്ചെടുത്തത് അറിഞ്ഞല്ലോ?
അതാ മലയാളികളുടെ ശക്തി
രണ്ടു മാസം മലയാളം സംസാരിക്കാന്‍ വയ്യാതായ ഒരു സുഹൃത്ത് ഭ്രാന്തു പിടിക്കുമെന്ന ഘട്ടം വന്നതിനെപ്പറ്റി പറഞ്ഞിരുന്നു...
മനസ്സില്‍ ഇത്തിരിയെങ്കിലും ആര്‍ദ്രത ഉള്ളവന് നാടും ഭാഷയും മറക്കാനോ മുറിക്കാനോ പറ്റില്ല..
Dear Blogger
We are a group of students from cochin who are currently building a web portal on kerala. in which we wish to include a
kerala blog roll with links to blogs maintained by malayali's or blogs on kerala.
you could find our site here: http://enchantingkerala.org
the site is currently being constructed and will be finished by 1st of Oct 2009.
we wish to include your blog located here
http://pinmyself.blogspot.com/
we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic
to your recently posted entries.
If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed
format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if
you have more blog pls sent us the link of other blog we will add here
pls use the following format to link to us
Kerala
Write Back To me Over here bijoy20313@gmail.com
hoping to hear from you soon.
warm regards
Biby Cletus
നല്ലൊരു ലേഖനം...മലയാളത്തെ മറക്കാത്ത ഒരു പുതു തലമുറയ്ക്ക് വേണ്ടി നമുക്ക് കാതോര്‍ക്കാം.....
വളരെ നന്നായിരിക്കുന്നു...
മലയാളികള്‍ക്ക് പ്രിയപ്പെട്ട സൈറ്റായ 29000 അംഗങ്ങളുള്ള സസ്നേഹത്തിലേക്ക് സ്വാഗതം..സസ്നേഹത്തില്‍ അംഗമാവുകയും നിങ്ങളുടെ മനോഹരങ്ങളായ രചനകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്യണമെന്നു വിനീതമായി അറിയിക്കുന്നു.www.sasneham.net
അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
http://i.sasneham.net
http://i.sasneham.net/main/authorization/signUp?
aashamsakal..... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM...... vaayikkane.........
Post a Comment