ക്ലാസ്സിൽ സ്ഥിരമായി എത്താതിരുന്നകാരണത്താൽ, കിൻഡർഗർട്ടനിൽ പഠിക്കുന്ന അലോക ഗുപ്ത എന്ന അഞ്ചുവയസ്സുള്ള കുഞ്ഞിനെ, സ്കൂളധികൃതർ 50 മീറ്ററൊളം കെട്ടിവലിച്ചിഴച്ചു. രണ്ടു മണിക്കൂറോളം കുട്ടി ആരും സഹായിക്കാൻ ഇല്ലാതെ തളർന്നുകിടന്നു. ഉത്തരപ്രദേശിൽ ലക്നൗവിൽ നിന്നും അകന്ന് റിയോറിയ ജില്ലയിൽ ബാഗുചാഗട്ട് ഗ്രാമത്തിലാണ് സംഭവം...
ഗുരു - അജ്ഞതയുടെ ഇരുളിനെ മുറിച്ച് നീക്കീ പ്രകാശത്തിന്റെ ജ്ഞാനം പകർന്നു നൽകേണ്ടവൻ...
ഗുരുർബ്രഹ്മാ ഗുരുർവിഷ്ണുഃ
ഗുരുർദേവോ മഹേശ്വരഃ
ഗുരുഃ സാക്ഷാൽ പരബ്രഹ്മ
തസ്മൈ ശ്രീ ഗുരുവ നമഃ
പരബ്രഹ്മവും ജീവിതബ്രഹ്മവും സ്വാർഥമാക്കുന്ന ശക്തിയാണ് ഗുരു.
ഭാരതത്തിൽ ഒരിക്കൽ ജ്ഞാനപരിജ്ഞാനം ഗുരുകുലവിദ്യാഭ്യാസരീതിയിൽ ആയിരുന്നു.തന്റെ അറിവ് തനിക്കൊപ്പം ഒരു കുടുംബംപോലെ വസിക്കുന്ന ശിഷ്യഗണത്തിന് പ്രതിഫലേഛയില്ലാതെ പകർന്നു നൽകുന്ന ഗുരുക്കന്മാരും സമർപ്പിതജീവിതചര്യക്കൊപ്പം അറിവിനെ ദൈവമുഖത്തുനിന്നെന്നപോലെ ഏറ്റുവാങ്ങുന്ന വിദ്യാർത്ഥിക്കളും.അതായിരുന്നു നമ്മുടെ പാരമ്പര്യം.
ഇന്ന് അതൊരു കച്ചവടമായി തരം താഴ്ന്നിരിക്കുന്നു.അദ്ധ്യാപകർക്ക് ഇന്ന് അതൊരു തൊഴിൽമാത്രമായി മാറിയിരിക്കുന്നു.ഒരു കുരുന്നിന്റെ വ്യക്തിത്വത്തെ കരുപ്പിടിപ്പിക്കാൻ ഏറ്റവും കൂടുതൽ പ്രേരകമാവുകയും പ്രേരണനൽകുകയും ചെയ്യേണ്ട വ്യക്തിത്വമാണ് അദ്ധ്യാപകന് വേണ്ടത്. അദ്ധ്യാപനം ഒരു ജീവിതചര്യയാണ്. വിദ്യാർത്ഥികൾക്കായി ഉഴിഞ്ഞുവെയ്ക്കേണ്ട ഒരു തപസ്യയാണ് അത്. ആത്മാർപ്പണം ചെയ്ത ആദ്ധ്യാപകർക്ക് മഹനീയ വ്യക്തികളെയും സമൂഹത്തേയും അതിലൂടെ രാഷ്ട്രത്തേയും രൂപപ്പെടുത്തുവാൻ ആവുമെന്നതിനാൽ അത് ഒരു മഹനീയ പദവിയാണ്.
ഇന്ന് വഴിതെറ്റി എത്തപ്പെട്ടവരും ചിലസാഹചര്യങ്ങളാൽ അദ്ധ്യാപകവേഷം അണിയേണ്ടിവന്നവരും ഏറിയതിനാൽ, സിലബസ്സിനപ്പുറമുള്ളതൊന്നും വിദ്യാർത്ഥികൾക്കായി പകർന്നുനൽകാൻ അവർക്ക് താൽപര്യം ഉണ്ടാകാറില്ല. വിദ്യാർത്ഥിക്ക് അദ്ധ്യാപകരെ സ്വജീവിതത്തിൽ അനുകരിക്കപ്പെടേണ്ട ഒരു മാതൃകയായി ഹൃദയത്തിൽ പ്രതിഷ്ഠിക്കാനും ആവുന്നില്ല.
വിദ്യാസമ്പന്നരെന്നഭിമാനിക്കുന്ന നമ്മുടെ കേരളത്തിൽ ശിഷ്യഗണത്തിനുമുമ്പിൽ അദ്ധ്യാപകന്റെ ഗളഛേദനം നടക്കുന്നു. വിദ്യാഭ്യാസചർച്ചകളിൽ അദ്ധ്യാപകർ അദ്ധ്യാപകരുടെ കരങ്ങളാൽ മർദ്ദനമേറ്റ് മരണപ്പെടുന്നു.ക്രൂരതയിൽ സായൂജ്യം തേടുന്ന അദ്ധ്യാപകരിൽനിന്നും മാനസികവും ശാരീരികവുമായ പീഡകൾ ഏറ്റുവാങ്ങി വിദ്യാർത്ഥികൾ പിടയുന്നു. വിദ്യാർത്ഥികളാൽ വിദ്യാധായകരും അവഹേളിക്കപ്പെടുന്നു...ഈ പോക്ക് തുടർന്നാൽ മൂല്യച്യൂതിവന്ന ഒരു രാഷ്ട്രവും വഷളന്മാരുടെ ഒരു സമൂഹവുമായിരിക്കും ഭാവിയിൽ ഇവിടെ ഉണ്ടാവുക.
സ്വാർത്ഥമോഹത്താൽ ശിഷ്യരുടെ പെരുവിരൽ അറുത്തെടുക്കുന്ന ഗുരുക്കന്മാരും, പണത്തിന്റെ കിലുക്കത്തിനായി വിദ്യയും ഗുരുവിനെയും ഒറ്റിക്കൊടുത്തിട്ട് ജീവിതനൈരാശ്യത്തിന്റെ കഴുവിലേറി ഒടുങ്ങുന്ന ശിഷ്യരും ഇന്ന് പെരുകിവരുന്നു..
എവിടെയാണ് നമ്മുക്ക് പിഴവുകൾ പിണഞ്ഞതെന്ന് പുനർചിന്തനം നടത്തേണ്ടിയിരിക്കുന്നു. മാതാപിതാഗുരു ദൈവം എന്ന് ഉരുവിട്ട് പഠിച്ചിരുന്ന സംസ്ക്കാരം തകരാതിരിക്കട്ടെ... വിദ്യാഭ്യാസം വെറും ആഭാസമായി അധഃപതിക്കാതിരിക്കട്ടെ....
നിര്‍ജ്ജീവം
14 years ago
13 comments:
ഇത് പൂര്‍ണ്ണമായും ശരിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല....ഇങ്ങനെയൊന്നും ചെയ്യാന്‍ ഒരു അദ്ധ്യാപകനും കഴിയില്ല....അത് അങ്ങനെയാ....
Prince, manglish il ezhuthiyathinu kshemikku...malayalam type cheyyan chila prayogika buddimuttukal kaaranamaanu…
thankal paranjathinod njan pooranamaayum yogikkunnu.... njan ente geevithal verukkunna oru koottam manushyaraanu ee teachers.. karanam njan ente kuttikalathu anubhavicha manasika peedanam thanne aanu... thallu kollunnathu enthinnannu polum ariyathe kure thallu medichittundu… engane talliyaal kottikal nannavumo????? Karayangal snehathil paranju mansilakukayalle vendathu???? Shikshikanam… but.. athinu okke oru limit undu…
Child psychology ariyaththa kure adyapakaraanu nammude eduation system le shaapam…. Najn kettitund, developed countries kinder garden il padippikkaan PHd aanu minimum yogyatha ennu.. but nammude nattilo????? Oru vivaravum ellatha kure marakazhuthal… thalamurakale mashippikkunnu…
Oru paniyum kittathavr oru BEd um eduthu…kuttikale nashippikaan erangum… avarkku athu verum oru varumana margam maathram… but nashikkunnatho????? Oru base um ellathe padichu nashikkunna nammude thalamura…..
Nalla teacher um undu….. eppozhom odi poyi kettipidichu ummah kodukkan pakathinu aduppamulla teachersum enikkund……teaching oru sevanam ayi kanunna kurachu nalla manushyar…
Teaching ennu paranjal chumma oru upajeevana maragam alla…. Oru service aanu… ennu najn karuthunnu.. So teaching skill ellatha mandanmaar ah panikku pokathirikkunnathanu nallathu…. Yenikku teaching skill ellannu poorna bhodyam ullathu kondu thane… nalla shambalam offer cheyithu vanna lecturer post vendannu vekkan veendum alochikendi vanilla… oru technical skillum ellathe kure pillere pidichu nammude nattile engr’ing college il lecturers akkiyittundu…. Athinte bhalamalle??? 10 line coding polum thanizhe ezhuthaan ariyatha nammude s/w professionals?????
tin2
വിദ്യാഭ്യാസം എന്നോ വിദ്യാഭാസമായി മാറിയില്ലേ?
വാര്‍ത്ത ഞാനും കണ്ടിരുന്നു.പക്ഷേ ശിവ പറഞ്ഞതു പോലെ വാര്‍ത്ത പൂര്‍ണ്ണമായും ശരി ആണെന്നു എനിക്കും തോന്നുന്നില്ല..മനുഷ്യനായി പിറന്നവര്‍ക്കു കഴിയുന്ന കാര്യം ആണോ പിഞ്ചു കുട്ടിയെ കെട്ടി വലിക്കുക എന്നുള്ളത്..അല്പം ശിക്ഷ എന്തെങ്കിലും കൂടുതല്‍ കൊടുത്ത് കാണുമായിരിക്കും
ഇനി അഥവാ അദ്ധ്യാപകന് ആ തെറ്റ് ചെയ്തവന് എങ്കില്‍ അവന് അദ്ധ്യാപകന് എന്ന വിശേഷണത്തിനു അര്‍ഹനല്ല.
വിശ്വസിക്കാന്‍ കഴിയുന്നില്ല എന്ന് പറയേണ്ടി വരും. പക്ഷെ ഇന്നത്തെ ഭാരതത്തില്‍ ഇതും നടക്കാം.
പിന്നെ, ചില കമന്റ്റുകളില്‍ അദ്ധ്യാപകരെ അടച്ചാക്ഷേപിക്കുന്ന ഒരു ശൈലി ഉള്ളതു പോലെ തോന്നി. അതിനോട് വിയോചിക്കുന്നു. നല്ലവരായ കുറച്ച് അദ്ധ്യാപകരെയെങ്കിലും ജീവിതകാലം മുഴുവന്‍ എല്ലാവരും ഓര്‍മ്മിക്കും എന്നാണെനിക്ക് തോന്നിയിട്ടുള്ളത്.
"ഇനി അഥവാ അദ്ധ്യാപകന് ആ തെറ്റ് ചെയ്തവന് എങ്കില്‍ അവന് അദ്ധ്യാപകന് എന്ന വിശേഷണത്തിനു അര്‍ഹനല്ല."
കാന്താരിക്കുട്ടി പറഞ്ഞതു തന്നെ കാര്യം!
:)
ഇങ്ങനെ ഒരു സംഭവത്തെക്കുറിച്ച് ഒരു സുഹൃത്ത് പറഞ്ഞിരുന്നു. അയാൾ അദ്യാപകനല്ല. തൽകാലത്തേക്ക് ഒരു വേഷം. അത് അഴിച്ചാൽ മറ്റൊന്ന്. അദ്യാപക വേഷം കെട്ടിയെന്ന് കരുതി ദുഷ്ട ഹൃദയങ്ങൾക്ക് ക്രൂരത കാണിക്കാതിരിക്കാനാവില്ലല്ലോ? അയാളെ അദ്യാപകൻ എന്ന് വിളിച്ചതേ തെറ്റ്.
മാതാപിതാഗുരു ദൈവം എന്ന് ഉരുവിട്ട് പഠിച്ചിരുന്ന സംസ്ക്കാരം തകരാതിരിക്കട്ടെ... വിദ്യാഭ്യാസം വെറും ആഭാസമായി അധഃപതിക്കാതിരിക്കട്ടെ....
എനിക്കറിയില്ല.എന്ത് എഴുതണം എന്ന്...
അധ്യാപകര്‍ ഇങ്ങനെ തരം താഴും എന്ന്....നമുക്കു മുന്നേ കുറെ അനുഭവങ്ങളിലൂടെ തെളിയിച്ചു തന്നിട്ടുണ്ടല്ലോ..
സമൂഹത്തിനു തന്നെ മാതൃകയായി ജീവിക്കുന്ന എത്രയോ അധ്യാപകരും ഉണ്ട്..നമുക്കു മുന്നില്‍..?
ഇതിനെക്കാളും എത്രയോ മ്ലേച്ചമായി അധംപതിചിരിക്കുന്നു നമ്മുടെ അധ്യാപകര്‍.. എത്രയോ ദിവസം പത്രതാളുകളിലെ കുട്ടികളെ അധ്യാപകന് പീഡിപ്പിച്ച സംഭവങ്ങള്‍ വായിക്കാതെ വിട്ടുകളഞ്ഞിരിക്കുന്നു!! കലി കാലം എന്നെ പറയാനുള്ളൂ...
എല്ലാരും അങ്ങനെയല്ല.കൂട്ടത്തില്‍ നല്ലവരും ഉണ്ട്.എനിക്ക് തോന്നുന്നത് വളരെ കുറച്ച് പേരെ ഇങ്ങനെ പെരുമാറുകയുള്ളു എന്നാണ്.ഈ അനീതിക്ക് എതിരെ പ്രതികരിക്കാന്‍ നമ്മള്‍ക്കും തയാറാവാം.
sharikkum pin....
nee evideyaa kananillallo>?
vidhyayum..abhyasavum..enne maranna abhasamaayirikkunnu aa rangam..moolyangal..akannu pokunnath evidekku ennu mathrame ariyaanullu..
good post
ആത്മ രോഷം വലാതെ ഉണ്ട് അല്ലെ പിന് .......ഇതു ഒക്കെ അല്ലെ ലോകത്തിനു ഇന്നിന്റ്റെ മുഖം
Post a Comment