ആദ്യ ചിത്രത്തിൽ കാണുന്നത് ഒരു പോലിസ്കാരനുമായി കുട്ടികൾ സൗഹൃദം പങ്കിടുന്നതാണ്.പോലീസ് അവർക്ക് വഴികാട്ടിയും, തിരക്കുള്ള സമയത്ത് വഴിമുറിച്ച് കടക്കാൻ സഹായിയും ഒക്കെ ആണ്.സ്കൂൾ കഴിഞ്ഞ് മതാപിതാക്കളെ കാത്തു നിൽക്കുന്ന കൊചുകുട്ടികൾ അവർ എത്താൻ വൈകിയാൽ പോലീസുകരുടെ ഫോൺ ഉപയ്യോഗിച്ച് അവരെ വിളിക്കുന്നത് വളരെ പതിവുള്ള കാര്യമാണ്.
ജനങ്ങളോടുള്ള പോലീസുകാരുടെ സമീപനം വളരെമാന്യമാണ്. പോലീസ് ഒരാളെ സമീപിച്ചാൽ ഉടനെ ആളെ അഭിവാദ്യം ചെയ്യുകയും ഹസ്തദാനം ചെയ്യുകയും ചെയ്യും. ആളിന്റെ പേരിൽ എന്തെങ്കിലും നിയമലഘനം നടന്നിട്ടുണ്ടെങ്കിൽ അത് വ്യക്തമാക്കും. പിഴ ഈടാക്കേണ്ടതാണെങ്കിൽ അപ്പോൾത്തന്നെ അത് എഴുതിനൽകും. കസ്റ്റഡിൽ എടുക്കേണ്ടതാണെങ്കിൽ വിവരം ധരിപ്പിച്ച് അവരുടെ വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയും ചെയ്യും. ഒാരോ പൗരനോടും അങ്ങേയറ്റം മന്യമായി ആണ് പോലീസുകാരുടെ ഇടപെടൽ.ജനങ്ങളോടുള്ള കടമനിർവഹിക്കുന്നതിലും തൊഴിലിനോടുള്ള ആത്മാർത്ഥത പാലിക്കുന്നതിലും വളരെ നിഷ്ഠ ഉള്ളവരാണ് അവിടങ്ങളിലെ പോലീസുകാർ...
ഇനി നമ്മുടെ നാട്ടിലേയ്ക്ക് വരാം...
മഹോദരരോഗിയെ പോലെ കുടവയറും, (നെഞ്ചളവ്,തൂക്കം, ഉയരം, കായികശേഷി തുടങ്ങി എന്തെല്ലാം പ്രഹസനങ്ങളാണ് ഉദ്യോഗാർത്ഥികളൊട് നടത്തുന്നത്. പിന്നീട് ഇത് പാലിക്കപ്പെടുന്നുണ്ടോ എന്ന് എപ്പോഴെങ്കിലും പരിശോധിക്കാറുണ്ടോ? എങ്കിൽ പലരേയും പിരിച്ചയക്കേണ്ടതായി വന്നേനെ...) കട്ടുകള്ളൻ വീരപ്പന്റെ മാതിരി കപ്പടമീശയും സദാ ചുവന്ന ഉണ്ടകണ്ണുകളുമായി, ഏതെങ്കിലും ഒരുവനെ പിടിച്ച് കുനിച്ച് നിറുത്തി കയ്ത്തരിപ്പും, നാക്ക് വളച്ച് കൊള്ളരുതായ്കകളെല്ലാം പറഞ്ഞ് വായ്ത്തരിപ്പും മാറ്റുവാൻ പരതി നട്ക്കുന്ന ഭീകര ജന്തുക്കളാണ് നമുക്ക് പോലീസുകാർ. (അപവാദമായി വളരെ മാന്യൻമാരും വിരളമായി ഉണ്ട്... അവർ ക്ഷമിക്കുക...)
ഹോട്ടലുകളിൽ പണം കൊടുക്കാതെ ഭക്ഷിച്ചും, ബസ്സുകളിൽ ടിക്കറ്റെടുക്കാതെ യാത്രചെയ്തും, കാണുന്നവരിൽ നിന്നെല്ലാം പണം പിടുങ്ങീ സ്വന്തം കീശവീർപ്പിച്ചും, വഴങ്ങാത്തവരുടെമേൽ കർത്തവ്യദുർവ്വിനയോഗംചെയ്തും മർദ്ദിച്ചും മദിച്ചും വാണ് ജനങ്ങളെ ഞെക്കിപിഴിഞ്ഞ് ചവച്ചരച്ച് സേവിച്ചുകൊണ്ടിരിക്കുന്ന കാക്കിധാരികൾ...
ഇങ്ങനെ ഉള്ളവരിൽ നിന്നും ജനങ്ങൾ അകലം പാലിക്കുക സ്വഭാവികം മാത്രം. കള്ളൻമാരേക്കാൾ അവർ പോലീസിനെ ഭയക്കുന്നു.ഈ സ്ഥിതി മാറേണ്ടിയിരിക്കുന്നു. പോലിസ് എന്തിന് വേണ്ടി എന്ന് നാം മനസ്സിലാക്കണം.പോലീസുകാർ മോഷ്ടാക്കളുടെ കയ്യിൽ നിന്നു പോലും പങ്കുപറ്റി, കള്ളനും പോലീസും കളി കളിച്ച്, ജനങ്ങളെ ഇളിഭ്യരാക്കുന്ന എത്രയോ സംഭവങ്ങൾ നമ്മുടെ നാട്ടിൽ അരങ്ങേറികൊണ്ടിരിക്കുന്നു. രസീതുകൾ ഇല്ലാതെ പണവും ഡോക്യുമന്റുകളും പോലീസുകാർക്ക് നൽകേണ്ട ആവശ്യമില്ല. പരിശോധനകൾക്ക് ശേഷം ഡോക്യുമന്റുകൾ മടക്കിനൽകാൻ പോലീസുകാർ ബാധ്യസ്ഥരാണ്. ആരെങ്കിലും നമ്മുടെ പരാതികൾക്ക്, വേണ്ട പരിഗണന നൽകുന്നില്ല എങ്കിൽ അവർക്കും മുകളിൽ ഉള്ളവരെ സമീപിക്കാൻ നാം സന്നധർ ആകണം. അല്ലാതെ പാതിവഴിയിൽ അത് ഉപേഷിക്കുകയല്ല വേണ്ടത്. പോലീസിനെ വഷളാക്കുന്നതിൽ ജനങ്ങളുടെ പങ്ക് വളരെ വലുതാണ്.
ജനങ്ങൾ അവരുടെ അവകാശങ്ങൾ മനസ്സിലാക്കുന്നതിനും, പോലീസുകാർ ജനങ്ങളോടുള്ള അവരുടെ പ്രതിബദ്ധത പാലിക്കുന്നതിനും ഇനിയും എത്രനാൾ കാത്തിരിക്കണം ???...
കാക്കി ഇട്ടവരും ജനങ്ങളും തമ്മിലുള്ള അകലം അകന്ന്, സമൂഹവിപത്തിനെതിരെ ഒന്നുചേർന്ന് പരസ്പരം സഹകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.നിയമപാലകർ അത് പാലിക്കുന്നതിലും പാലിപ്പിക്കുന്നതിലും നിഷ്ഠയുള്ളവർ ആകട്ടെ. അതിനായി പൗരധർമ്മങ്ങൾ ഹനിക്കപ്പെടാതിരിക്കട്ടെ....
"സത്യമേവ ജയതേ" എന്ന് രേഖപ്പെടുത്തിയിരിക്കുന്ന അശോക ചിഹ്നം പതിപ്പിച്ച തൊപ്പികൾ തലയിൽ അണിഞ്ഞ് അധർമ്മങ്ങൾ ചെയ്തുകൂട്ടുന്ന കാപാലികരായി നമ്മുടെ പോലീസുകാർ അധഃപതിക്കാതിരിക്കട്ടെ......
22 comments:
:)
കാര്യം ശരിയാണ്. പ്രത്യേകിച്ചും പഴയ തലമുറയിലെ പൊലീസുകാരെപറ്റി. പക്ഷെ അടുത്ത് കുറച്ചു വ്യത്യാസം കണ്ടു തുടങ്ങിയിട്ടുണ്ട്. പുതിയ തലമുറയിലെ എസ് ഐ മാരും എ എസ് ഐ മാരും പലരും സംസ്കാര സമ്പന്നരും സമൂഹത്തില്‍ പോലീസിന്റെ മുഖം മാറണമെന്ന് ആഗ്രഹമുള്ളവരുമാണ്. അവിടെയും അവരെ രാഷ്ട്രീയ പാര്‍ടികളുടെ ചട്ടുകമാക്കാനുള്ള ശ്രമം നടക്കുന്നു. അതുകൊണ്ടു ഇങ്ങനെയുള്ള നല്ല പോലീസുകാരുടെ എണ്ണം കുറയുന്നു. പഴയ ഏഡങ്ങത്തെമാരെ പറ്റി താങ്കള്‍ പറഞ്ഞതു തികച്ചും ശരിയാണ്. കുടവയറും പച്ച തെറിയും കപ്പടാ മീശയും പോലീസിനു അത്യാവശ്യമെന്നു കരുതുന്നവര്‍. ഒരു നല്ല നാളേക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം.
പഴയ തലമുറയിലെ പോലീസുകാര്‍ക്കാണ് ഹുങ്കു കൂടുതല്‍ എന്നു തോന്നുന്നു..പക്ഷേ ഈയിടെ ആയി കാര്യങ്ങള്‍ക്ക് വ്യത്യാസം വന്നു തുടങ്ങി എന്നാണു തോന്നുന്നത്..വിവരാവകാശ നിയമം വന്നതില്‍ പിന്നെ അല്പം മാറ്റം ഒക്കെ കാണുന്നുണ്ട്..എങ്കിലും ചില പോലീസേമാന്മാര് പിന്നേം തെങ്ങില്‍ തന്നെ !
അതേ...നമ്മുടെ പോലീസ് ഒട്ടും 'യുസര്‍ ഫ്രണ്ട്ലി' അല്ല...
100%
ഇതു വായിച്ചപ്പോള്‍ ചിരി വന്നു...കുറെ ദിവസം മുമ്പ് സിറ്റിയില്‍ വച്ച് എനിക്കും കിട്ടി പോലീസിന്റെ ഒരു സ്വീകരണം...ഞാന്‍ ബൈക്കില്‍ വരുമ്പോള്‍ കൈ കാണിച്ചു....വാഹന പരിശോധന ആയിരുന്നു.....ഞാന്‍ ബൈക്ക് നിറുത്തി ഇറങ്ങി പോയി ചോദിച്ചു “എന്താ സാര്‍” എന്ന്. ഉടനെ നല്ല മറുപടി “ഛീ @@@@ മോനേ,ബുക്കും പേപ്പറും എടുത്തിട്ട് വാ”....
നല്ല പോലീസ്....
വേറെ രാജ്യങ്ങളിലെ പോലീസിനെ പട്ടി വലിയ വിവരം ഒന്നും ഇല്ല, എങ്ങിലും അമേരിക്കയിലെ പോലീസ് വലിയ മര്യധകാരോന്നും അല്ല. ഇവിടെ പോലീസ് വണ്ടി തടയാന്‍ ചാന്‍സ് കുറവാണു. പക്ഷെ തടഞ്ഞു കഴിഞ്ഞാല്‍ ഏമാന് പറയാതെ വണ്ടിയില്‍ നിന്നും പുറത്തു കടകരത്; സ്ടീരിംഗ് വീലില്‍ നിന്നും കൈയെടുകരത്. പിന്നെ അറസ്റ്റ് ചെയ്യുനത് സിനിമ സ്റ്റൈലില്‍ തോളത്തു കൈയിട്ടു ചിരിച്ചിട്ടും അല്ല.
പോലീസ് എല്ലാ സ്ഥലത്തും കുറച്ചു "show of strength" കാണിക്കും എന്ന് തന്നെ വേണം കരുതാന്‍.
വളരെ ശരിയാണ്. നമ്മുടെ നാട്ടില്‍ പൊലീസ് എന്തോ സാധാരണക്കാരെക്കാള്‍ മുകളിലാണെന്ന് ഒരു സങ്കല്‍പ്പം ഉണ്ടായിപ്പോയി. ഇവിടെ അവര്‍ നമ്മുടെ സുഹൃത്തുക്കള്‍ ആണ്.
I disagree with mathai. got few years of experience in NewEngland. may times contacted with police for various reasons. I have never faced a problem with US police people...
here two incidents one from US and another from india.
US:
Usually I call mom saturday early morning. if you want to dial india from us you have to dia 9011+number. instead of dialing 9011, I dialed 911. before answering the phone call I realized that I did not dial right digits. later dialed the right numbers and while talking to mom, some one intercepted my phone and she asked me "Who are you?". thats strange, I got wild as usual and told what the heck are you talking. I was talking to my mom and you intercepted my line and asking me this? she politely answered 'am COPS. we did receive a 911 call from this line few minutes back thats why we are intercepted this line. COPS will be coming to your home in few minutes. before completing the conversation COPS were knocking my doors!!
now from india:
one taxi ambasidor car hit my bajaj and run away. I was not hurt but my vehicle damaged very badly. police came and took my car to police station. second day I went to collect my bajaj from police station, the police told, I cant take the vehicle until the enquiry is completed. hmm.. they could not get the car driver nor the car even after the giving the car number plate. I told I dont want any case can I get back my vehicle. answer was simple I will have to go to district police office and get some papers.
i have paid bribe for 4 persons to get back my vehicle without a case.
yep Police is very friendly in india :)
നമ്മുടെ പോലീസ്കാർ ഇതൊക്കെ എന്നാ ഇനി പഠിക്കുക ആവോ?
നമ്മുടെ മഹാരാജ്യത്ത് പോലീസും കൈക്കൂലിയും വളരെ ബന്ധപ്പെട്ടു കിടക്കുകയാണ്. പാവം അമ്പതു രൂപ വാങ്ങുന്ന പോലിസുകാരനും അഞ്ച കോടി വാങ്ങുന്ന രാഷ്ട്രീയക്കാരനും അഴിമതിക്കാര്‍ തന്നെ. പഴേ ഹേഡ്ഡങ്ങത്തെ കോഴിയും ചക്കയുമായിരിക്കും എന്ന് മാത്റം. ഇന്നു ഗാന്ധി തന്നെ വേണ്ടിവരും. എന്നാലും ഇന്നത്തെ പുതിയ തലമുറയിലെ പോലീസുകാര്‍ എല്ലാം ഇത്തരക്കാര്‍ അല്ല. തീര്‍ച്ച.
പോലീസിന്റെ മനോഭാവം നമ്മുടെ നാട്ടിലും മാറിവരുന്നുണ്ട്. പോലീസുമായി ഇടപെട്ടപ്പോള്‍ നാട്ടിലും ഇവിടെയും(ദുബായ്) നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിദേശങ്ങളിലെ പോലീസ് സേന ഉദാത്തം, നമ്മുടെ നാട്ടിലേത് മഹാമോശം എന്ന ഒരു കണ്‍ക്ലൂഷനോട് ഒട്ടും യോജിപ്പില്ല.
പഴയ രീതിയില്‍ നിന്നു ഒരുപാടു മാറിയിരിക്കുന്നു, ഇപ്പോള്‍. കുറേയേറെ നല്ലവരുണ്ട്.അതൊന്നും ആരും അറിയുന്നില്ല, കുറച്ചുപേര്‍ മതിയല്ലോ, മോശമായ ഒരു ഇമേജ് ഉണ്ടാക്കാന്‍.
ഇതൊക്കെയാണെങ്കിലും എങ്ങനെയെങ്കിലും നാട്ടിലെത്തണം എന്ന് എന്നെപ്പോലുള്ള (നമ്മളെപ്പോലുള്ള)പ്രവാസികള്‍ ആഗ്രഹിക്കുന്നതിന്റെ മനഃശാസ്ത്രം കുഴയ്ക്കുന്നതു തന്നെ.
Smitha adhersh, malathi and mohandas കാന്താരിക്കുട്ടി,തിന്റു, അജീഷ്, ശിവ, വാല്മീകി, മുക്കുവൻ, നരിക്കുന്നൻ, എഴുത്തുകാരി,നിരക്ഷരൻ പ്രതികരിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി...
മലമൂട്ടിൽ മത്തായി & ജീവി,
എനിക്ക് നിങ്ങളുടെ അഭിപ്രായത്തോട് യോജിപ്പുതന്നെ. എല്ലാ പോലീസുകാരും തീർച്ചയായും മോശമല്ല. നന്നായി പെരുമാറുന്നവരും വളരെമോശമായി പെരുമാറുന്നവരും സ്വദേശത്തും വിദേശത്തും ഉണ്ട്. പക്ഷേ അവരുടെ അനുപാതം നമ്മുടെ നാട്ടിൽ വിപരീത ദിശയിൽ ആണെന്നുമാത്രം.
നമ്മുടെ മഹനീയമായ സംസ്ക്കാരത്തെ പാടെ നിഷ്ക്കാസനം ചെയ്തിട്ട്, അന്ധമായ വൈദേശികഭ്രമത്തിൽപ്പെട്ട് പലതും അനുകരിക്കപ്പെടുമ്പോഴും, അനുകരണീയമായ പലതിനേയും കണ്ടില്ലന്നു നടിക്കുന്നതിലുള്ള അമർഷമാണ് ഞാൻ ഇവിടെ രേഖപ്പെടുത്തുന്നത് അല്ലാതെ വിദേശത്തുള്ള എല്ലാം നല്ലതാണ് എന്ന് വരുത്തിതീർക്കുകയല്ല...
ഈ പോസ്റ്റിന് കാരണമായ ഒരു സംഭവം പറയാം.
ഏകദേശം മൂന്ന് മാസങ്ങൾക്ക് മുൻപ്, നാട്ടിൽ എന്റെ വീട്ടിൽ ഒരു രാത്രി 9.30 സമയത്ത്, വീട്ടിൽ ഒറ്റയ്ക്കുണ്ടായിരുന്ന അമ്മ മുറ്റത്തേയ്ക്ക് ഒന്ന് ഇറങ്ങിയപ്പോൾ വീടിന്റെ ചുവരിനോട് ചേർന്ന് ഒരാൾ കയ്യിൽ എന്തോ ആയുധവുമായി പതുങ്ങി നിൽക്കുന്നത് കണ്ടു. അമ്മ ഉടനെ വീട്ടിൽ കയറി കതകടച്ച്, ഫോണിലൂടെ അയൽവാസികളെ വിവരം ധരിപ്പിച്ചു കൂട്ടത്തിൽ പോലീസ് സ്റ്റേഷനിലും വിളിച്ചറിയിച്ചു. അയൽ വാസികൾ എത്തി വീടിന്റെ പരിസരം മുഴുവൻ വളഞ്ഞു ഒരു മണികൂറോളം കാത്തു നിന്നിട്ടും പോലീസ് എത്തിയില്ല. അവസാനം അവരിൽ ചിലർ ബലപ്രയോഗത്തിലൂടെ പരിസരത്ത് ഒളിച്ചിരുന്ന കള്ളനെ പിടികൂടി പിടിച്ച് കെട്ടി. വീണ്ടും പോലീസിനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. എന്നിട്ടും പോലീസ് എത്തിയില്ല അവസാനം അയൽവാസികൾ തന്നെ കള്ളനെ ഒരു ഓട്ടോറിക്ഷയിൽ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പിറ്റേന്ന് രാവിലെ(ഏതാനം മണികൂറുകൾക്ക് ശേഷം) അതെ കള്ളൻ സ്വതന്ത്രനായി യാതൊരുകൂസലുമില്ലാതെ പരിസര പ്രദേശങ്ങളിൽ വിഹരിക്കുന്നതായി പലരിൽ നിന്നും കേട്ടറിഞ്ഞു....സംഭവം നടന്നത് ഏതെങ്കിലും കുഗ്രാമത്തിലാണ് എന്ന് ധരിക്കരുത് കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിസരത്താണ്.... എങ്ങനെ ഉണ്ട് നമ്മുടെ പോലീസ് ??? ഇതുപോലെ എത്രഎത്ര സംഭവങ്ങൾ....അതൊക്കെ വിവരിക്കാൻ ഈ പോസ്റ്റ് മതിയാവില്ല...
ഇപ്പോള്‍ ചില്ലറ മാറ്റങ്ങള്‍ കണ്ടു തുടങ്ങിട്ടുണ്ട്,പിന്നെ എന്തായാലും ഇന്ത്യയാണ്,
കള്ളൻമാരേക്കാൾ അവർ പോലീസിനെ ഭയക്കുന്നു.ഈ സ്ഥിതി മാറേണ്ടിയിരിക്കുന്നു.
നല്ല വരികൾ
നമ്മുടെ നാട്ടിൽ പല പോലീസ് ചെക്കിംഗ്കളും കണ്ടിട്ടുണ്ട് “കൊണ്ടുവാഡാാ” “കൊണ്ട്പോഡാ” എന്നീ വാചകങ്ങളും ലൈസന്‍സ് ആർ സി തുടങ്ങിയ പേപ്പറുകൾ വലിച്ചെറിയുന്നതും എല്ലാം കണ്ടിട്ടുണ്ട് .. ആരോട് പരാതിപറയാനാ? ആരു കേൾക്കാൻ?!! പക്ഷെ മാന്യമായി പെരുമാറുന്ന ചുരുക്കം ചില പൊലീസുകാരെയും കണ്ടിട്ടുണ്ട്
ജനങ്ങളുടെ കാവല്ക്കാരാവേണ്ട പോലീസ് അവരുടെ കാലന്മാരാവുന്ന ചരിത്രമാണു കേരളത്തില്‍.. ത്യശൂര്‍ ജില്ലയില്‍ ബ്ലേഡ് മാഫിയകളുടെ തലപ്പത്ത് ഉന്നത് ഏമാന്മാരാണെന്ന് അടുത്ത് ദിവസം ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാന്യമായി സംസാരിക്കാന്‍ എന്നാണു നമ്മുടെ പോലിസ് പഠിക്കുക /അല്ലെങ്കില്‍ പഠിപ്പിക്കുക ..
യു.എ.ഇ യിലെ പോലിസ് സേന തികച്ചും മാന്യമായാണു ജനങ്ങളോടെ പെരുമാറുന്നത് അനുഭവപ്പെട്ടിട്ടുള്ളത്. ചില പുഴുക്കുത്തുകള്‍ എവിടെയും ഉണ്ടാകും
പൂര്‍ണമായല്ലെങ്കിലും യോജിക്കുന്നു.,....
പോലീസുകാരെ രാഷ്ട്രീയക്കാര്‍ നിയന്ത്രിക്കുന്ന വൃത്തി കെട്ട അവസ്ഥ ഇന്ത്യയിലെ കാണു എന്ന് തോന്നുന്നു.,..
അങ്ങനെ ആണോ....?
എന്റെ തോന്നലാണ്....
പിന്നെ,,,,
കേരളത്തില്‍ മാത്രമല്ല.
മറ്റു സംസ്ഥാനങ്ങളിലെ പോലീസുകാരും മോശമല്ല ...ഞങ്ങളുടെ ഓഫീസില്‍ മോഷണ ശ്രമം നടന്നതിന്റെ പേരില്‍ ബോസ്സിന് നല്ല സംഖ്യ നഷ്ടം വന്നു ഏമാന്മാര്ക്ക് കൈ മടക്കു കൊടുത്തിട്ട്...
അവരുടെ പെരുമാറ്റമാണേല് ...ദൈവമേ പറയാതിരിക്കുകയാവും ഭേദം...!
ബ്ലോഗ്ഗര്‍ക്ക് ആശംസകള്‍ നേരുന്നു.....
,
police means...
I DONT KNOW
മാഷെ വ്യക്തി പരമായി ഈ രാജ്യത്ത് ആരാ നല്ലതല്ലാത്തത്? ഈ യൂണിഫോം ഈ വൃത്തികെട്ടവന്മാര്ക്ക് നല്കുന്ന അധികാരം അത് ഉപയോഗിച്ച് ഇവന്മാര് നടത്തുന്ന തോന്നിവാസങ്ങള്‍...
രാജ്യമെമ്പാടും ബോംബ് പൊട്ടുമ്പോള്‍ ഈ വൃത്തികെട്ടവന്മാരിവിടെ ഹെല്‍മെറ്റിനും സിഗരറ്റ് വേട്ടനടത്തുന്നു
എന്താപറയുക
എല്ലായിടത്തും കാണില്ലേ നല്ലതും ചീത്തയും? നമ്മുടെ പോലീസിലും നല്ലവര്‍ ഉണ്ട്.
Post a Comment