Tuesday, 16 September 2008

നാട്ടുപൂക്കൾ

ഇത്‌ നമ്മുടെ കൊങ്ങിണിപൂവ്‌. നാട്ടിൽ അന്യമായികൊണ്ടിരിക്കുന്ന പുഷ്പിണി...
ഈ ഫോട്ടൊയിൽ കാണുന്ന പൂവ്‌ ഫിനാലെ ലിഗുറീയായിലെ ഒരു തെരുവിലെ പൂച്ചട്ടിയിൽ നിന്നും.
ഒരു പക്ഷേ ഈ കൊങ്ങിണി ലോകത്തെല്ലായിടത്തും കണ്ടേക്കാം. നമ്മുടെ നാട്ടിൻ പുറങ്ങളിൽ ഒരു കാലത്ത്‌ ഈ സസ്യം സർവ്വസാധാരണമായിരുന്നു.

ഒരിക്കൽ നമ്മുടെ മുറ്റത്തിന്‌ അലങ്കാരമായിരുന്ന ചെമ്പരത്തിയും,തുളസിയും,മന്ദാരവും,പിച്ചിയും,മുല്ലയും,നന്ത്യാർവട്ടവും,പുഷ്പരാജനും, എല്ലാം പല വിദേശസസ്യങ്ങൾക്കും വഴിമാറിക്കൊടുത്തിരിക്കുന്നു.എല്ലാസസ്യങ്ങളും നല്ലതുതന്നെ പക്ഷേ നമ്മുടേതായവയെ പടിയടച്ച്‌ പിണ്ഡം വെച്ചിട്ടാകരുത്‌ മറ്റുള്ളവയെ പ്രതിഷ്ടിക്കാൻ എന്നുമാത്രം.
നമ്മുടെ ചുറ്റുവട്ടത്തുള്ള പ്രകൃതിക്ക്‌ നമ്മുടെ സ്വഭാവത്തെതന്നെ സ്വാധീനിക്കാൻ കഴിയും എന്നുള്ളത്‌ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്‌.നമ്മുടെ സംസ്ക്കാരത്തിന്റെ തന്നെ ഭാഗമായിരുന്നു പല നാടൻ ചെടികളും. അവയിൽ പലതും ഔഷധങ്ങളുമാണ്‌.അവയുടെ സൗരഭ്യം പോലും മനസ്സിനെ കുളിർപ്പിക്കാൻ കഴിവുള്ളതായിരുന്നു. ഒരു ചെറി പനിയോ, തലവേദനയോ വന്നാൽ അവയിൽ ചിലതിന്റെ നീരു കുടിക്കുകയോ നെറ്റിയിൽ അരച്ചിടുകയോ ചെയ്താൽ മതിയായിരുന്നു...
അതുപോലെ തന്നെ, ഈറൻ മുടിയിൽ തുളസ്സിക്കതിർച്ചൂടിയ നാടൻ പെണ്ണും,മുല്ലപ്പൂചൂടിയ മലയാളപ്പെൺകൊടിയും, കാളിദാസ ശാകുന്തളത്തിലെ വനജോത്സനയും, മുല്ലമൊട്ടുപോലെയുള്ള ദന്തനിരകളും, കമലാക്ഷിയും, പങ്കജാക്ഷനും, അരവിന്ദനും ഒക്കെ നമ്മുടെ പ്രതീകങ്ങളും പ്രതിബിംബങ്ങളും ആയിരുന്നു...
ഇന്ന്‌ നമ്മൾ നട്ടുപിടിപ്പിച്ചിരിക്കുന്ന ചെടികളെ കുറിച്ച്‌ ഒന്ന്‌ ചിന്തിച്ചു നോക്കു. അവയിൽ പലതും മരുന്നായി ഉപയോഗിക്കാൻ ആവില്ല എന്നതൊപോകട്ടെ,അതിന്റെ നീരോ കറയോ ഉള്ളിൽ ചെന്നാൽ ചിലപ്പോൾ ജീവൻ തന്നെ അപകടപ്പെട്ടേക്കാം.
വസന്തവും പൂക്കളും നഷ്ടപ്പെട്ട്‌ കൃത്രിമമായിക്കൊണ്ടിരിക്കുന്ന നമ്മുടെ ജീവിതത്തിന്‌, കടലാസ്പൂക്കൾകൊണ്ടും നിറം കലർത്തിയ ഉപ്പുപരലുകൾകൊണ്ടും പൂക്കളം ചമച്ച്‌ നാം പ്രതിവിധി കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു..

25 comments:

PIN said...

ഈറൻ മുടിയിൽ തുളസ്സിക്കതിർച്ചൂടിയ നാടൻ പെണ്ണും,മുല്ലപ്പൂചൂടിയ മലയാളപ്പെൺകൊടിയും, കമലാക്ഷിയും, മുല്ലമൊട്ടുപോലെയുള്ള ദന്തനിരകളും, പങ്കജാക്ഷനും, അരവിന്ദനും ഒക്കെ നമ്മുടെ പ്രതീകങ്ങളും പ്രതിബിംബങ്ങളും ആയിരുന്നു...
ഇന്ന് നാം അതൊക്കെ നഷ്ടപ്പെടുത്തുകയാണോ ?

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഇപ്പോഴും ഇദ്ദേഹം നാട്ടില്‍ സാധാരണന്‍ അല്ലേ?
ഞാന്‍ ധാരാളം കാണാറുണ്ട്....എന്നാലും പഴയ പല ബിംബങ്ങളും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് സമ്മതിക്കുന്നു...

ഓ.ടോ : പിന്നെ ഫോട്ടോയെപ്പറ്റി, ആദ്യത്തെ ഫോട്ടോ ബ്ലര്‍ഡ് ആണ്... മാക്രോ എടുത്തപ്പോ ഷേക്ക് ആയിക്കാണും....

ജിജ സുബ്രഹ്മണ്യൻ said...

പണ്ടൊക്കെ ഏതു പറമ്പിലും കൊങ്ങിണി ഉണ്ടായിരുന്നു.ചുമന്നതും റോസ് നിറമുള്ള പൂവുള്ളതും പിന്നെ നീല കൊങ്ങിണി ഒക്കെ.ഇപ്പോള്‍ വെറുതേ കിടക്കുന്ന പറമ്പ് ഇല്ലല്ലോ.എല്ലായിടത്തും കെട്ടിടങ്ങള്‍ ഒക്കെ ആയില്ലേ..

ഇപ്പോള്‍ ഈറന്‍ മുടിയില്‍ തുളസിക്കതിര്‍ ചൂടിയ പെണ്‍കിടാവിനെ ഒക്കെ കാണാന്‍ കിട്ടുമോ പിന്‍..എല്ലാരും മോഡേണായില്ലേ..

ഹരീഷ് തൊടുപുഴ said...

നല്ല പോസ്റ്റ്, പിന്‍
അഭിനന്ദനങ്ങള്‍........

ഭൂമിപുത്രി said...

Switzerland ലെ പൂക്കളെ ഇനിയും കാണിച്ചുതരണേ..

siva // ശിവ said...

കൊങ്കിണി പൂവ് എന്നാണ് ഇതിന്റെ പേര് എന്ന് ഇപ്പോഴാ മനസ്സിലാകുന്നത്...ഇതിന്റെ നീല നിറം പോലൊരു വകഭേദവും എന്റെ ഗ്രാമത്തില്‍ ഉണ്ട്..

സ്‌പന്ദനം said...

കൊങ്കിണിപ്പൂവ്‌ എന്റെ നാട്ടില്‍ ധാരാളമുണ്ട്‌. എന്നാല്‍ pin പങ്കുവച്ച പിന്നീടുള്ള ആകുലതകള്‍ അത്‌ യാഥാര്‍ഥ്യമാണ്‌. ഒരു പക്ഷേ നാമറിയാതെ സംഭവിച്ചുപോവുന്നത്‌. അമിത പാശ്ചാത്യഭ്രമം പുതിയ തലമുറയെ എന്തൊക്കെയോ ആക്കിത്തീര്‍ത്തിരിക്കുന്നു. ഈറന്‍മുടിയില്‍ തുളസിക്കതിര്‍ പോയിട്ട്‌ മാന്യമായിട്ട്‌ വസ്‌ത്രം ധരിക്കാന്‍ കൂടി മടിക്കുന്നവരാണ്‌ ഇപ്പോളുള്ളതില്‍ അധികവും. പരാതി പറഞ്ഞിട്ടോ പരിഭവിച്ചിട്ടോ കാര്യമില്ല..ഒക്കെയും സംഭവിച്ചു കഴിഞ്ഞു.

Mr. K# said...

ദേ പിന്നേം ഈട്ടാമുക്കിപ്പൂവ്. ഈട്ടത്ത് (വേലികളില്‍) പണ്ട് ധാരാളം ഉണ്ടായിരുന്നത് കൊണ്ടാവാം അങ്ങനെ ഞങ്ങളുടെ നാട്ടില്‍ ഇതിനെ വിളിക്കുന്നത്. ഇന്ഡ്യക്ക് പുറത്തും ഇതിനെ കണ്ടിട്ടുണ്ട്.

നരിക്കുന്നൻ said...

ചെമ്പരത്തിയും,തുളസിയും,മന്ദാരവും,പിച്ചിയും,മുല്ലയും,നന്ത്യാർവട്ടവും ഇതൊക്കെ ഓർമ്മകളിൽ നമ്മുടെ മുറ്റത്തെ അലങ്കരിച്ചിരുന്നു അല്ലെ? പുതു തലമുറയിൽ അന്യമായിക്കൊണ്ടിരിക്കുന്ന ഈ നാമങ്ങൾ ഇനിയും എത്രനാൾ...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

വേലികള്‍ പോയി മതിലുകളായപ്പോള്‍ നഷ്ടമായ ഒരുപാടു പൂക്കളും ചെടികളും ഇതു പോലെയുണ്ട്. ശംഖു പുഷ്പവും, കാരപ്പഴവും, അങ്ങനെ ഒരുപാട്. സ്കൂളില്‍ പോകുമ്പോഴും വരൂമ്പൊഴും ഇതൊക്കെ പറിച്ചും, തിന്നുമൊക്കെയായിരുന്നല്ലോ പോക്ക്. ഇന്നിപ്പോ നടന്ന് സ്കൂളില്‍ പോകുന്നത് തന്നെ കുറച്ചിലാണ്.
പുതിയത് നേടാനുള്ള വ്യഗ്രതയില്‍ നഷ്ടമാകുന്ന ഗ്രാമീണ സൌഭാഗ്യങ്ങള്‍.

Mahi said...

പിന്‍ ഈ കൊങ്കിണി പൂവാണൊ സുന്ദരി കൂത്തിച്ചി എന്നൊക്കെ വിളിക്കുന്ന പൂ കണ്ടിട്ട്‌ അങ്ങനെ തോന്നുന്നു.നല്ല പോസ്റ്റ്‌.ഇതു പോലുള്ളവൊ ഇനിയും പ്രതീക്ഷിക്കട്ടെ

Typist | എഴുത്തുകാരി said...

കൊങ്ങിണി എന്നാണു് ഞങ്ങള്‍ പറയുന്നതു്. വേലിയിലാണിതു് അധികം കണ്ടിരുന്നതു്. ഇപ്പോള്‍ വേലിയേ ഇല്ലല്ലൊ.

പിരിക്കുട്ടി said...

ithanu njanglude...
eedamikkya....
arippovu ennu perundu...
njangal kongini ennu vilikkunnathu veroru poovine anu?

Anil cheleri kumaran said...

പിണ്ടം
അല്ലല്ലൊ പിണ്ഡമാണു ശരി.
പോസ്റ്റ് വളരെ നന്നായി. ആശംസകള്‍

പിരിക്കുട്ടി said...

time kittyilla mashe ippala kittye....
hows life?

ഷാനവാസ് കൊനാരത്ത് said...

കൊങ്ങിണിയുടെ മൂത്ത കായ്കള്‍ പറിച്ചുതിന്ന ഒരു കാലം. മഞ്ചാടി മണികളോളം വരുന്ന അവയ്ക്ക് അന്നൊക്കെ നല്ല രുചിയായിരുന്നു. ബാല്യത്തിന്‍റെ ചില രുചികളില്‍ അതും ഉണ്ടായിരുന്നു. നല്ല ഓര്‍മ്മപ്പെടല്‍. നന്നായി.

വരവൂരാൻ said...

നന്നായിരിക്കുന്നു, ആശംസകൾ

Magician RC Bose said...

Pinഇത്തരം കുറേ സസ്യങ്ങളുണ്ട് . കഴിയുമെങ്കില്‍ അവയെകുറിച്ചും പോസ്റ്റുകള്‍ പോരട്ടെ

ശ്രീ said...

നല്ല പോസ്റ്റ്.
:)

Sunith Somasekharan said...

NALLA VIVARANAM ... KOLLAAAM ....

minni.s.jacson said...

Well done

അജയ്‌ ശ്രീശാന്ത്‌.. said...

"വസന്തവും പൂക്കളും നഷ്ടപ്പെട്ട്‌ കൃത്രിമമായിക്കൊണ്ടിരിക്കുന്ന നമ്മുടെ ജീവിതത്തിന്‌, കടലാസ്പൂക്കൾകൊണ്ടും നിറം കലർത്തിയ ഉപ്പുപരലുകൾകൊണ്ടും പൂക്കളം ചമച്ച്‌ നാം പ്രതിവിധി കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു."

താങ്കളുടെ വാക്കുകള്‍
തീര്‍ച്ചയായും ശരിതന്നെ...
നാഗരികയുടെ നിരക്കില്‍
മുങ്ങിനില്‍ക്കുന്ന ആധുനികമനുഷ്യന്‌
പൂക്കളെക്കുറിച്ചോ വസന്തത്തെക്കുറിച്ചോ
പ്രകൃതിയെക്കുറിച്ചോ പോലും
ചിന്തിക്കാന്‍ സമയമില്ലെന്നതാണ്‌
യാഥാര്‍ത്ഥ്യം.

raadha said...

ഞങ്ങള്‍ ചെറുപ്പത്തില്‍ ഇതിന്റെ പൂവ് കൊണ്ടു അത്തപ്പൂവിടാരുണ്ട്. ഇന്നു ഇപ്പോഴും ഇവിടെയൊക്കെ കാണാം, അത്ര സാധാരണമല്ലെങ്ങിലും

Bindhu Unny said...

പണ്ട് നിറയെ ഉണ്ടായിരുന്ന ചെടികള്‍ പലതും ഇപ്പോള്‍ കാണാനില്ല. ഇത് അനിവാര്യമായ മാറ്റമായിരിക്കും. :-)

മാനസ said...

നന്നായി...ട്ടോ....:)