A pretty Walk with a pet
ഈ ചിത്രത്തിലെ ആളുകളുടെ കയ്യിലുള്ള ചെയിനിൽ ചെറിയ ഒരു കൂട് ബന്ധിച്ചിട്ടുണ്ട് ശ്രദ്ധിക്കുക.(മൊബയിൽ ഫൊൺ ക്യാമറാ കൊണ്ട് എടുത്തതിനാൽ അത്ര വ്യക്തമല്ല...ക്ഷമിക്കുക.)
വളർത്ത് ജന്തുക്കളുമായി പൊതുസ്ഥലങ്ങളിലൂടെ പോകുമ്പോൾ വിവേകമില്ലാത്ത ആ ജന്തുക്കൾ അവിടിവിടങ്ങളിൽ വിസ്സർജ്യം ചെയ്യാൻ സാധ്യത ഉണ്ട്. അത് നീക്കം ചെയ്ത് ഗാർബേജ്ജ് ബിന്നിൽ കൊണ്ടുചെന്ന് ഇടുക എന്നത് ഉടമസ്ഥരുടെ കടമയാണ്. അതിനുവേണ്ടിയാണ് ആ ചെറിയ കൂട് വളർത്തു ജന്തുക്കളുടെ ചെയിനിനോടൊപ്പം കരുതിയിരിക്കുന്നത്. പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുക എന്നത് ഓരൊരുത്തരുടേയും കടമയാണ്. പൊതുസ്ഥലങ്ങളിൽ എന്തെങ്കിലും നിക്ഷേപിക്കുന്നതിനോ, തുപ്പുവാൻ പോലുമോ പാടുള്ളതല്ല. ഇത് ഒട്ടുമിക്ക വികസിത രാജ്യങ്ങളിലേയും അലിഖിത നിയമമാണ്.
ഇനി നമ്മുടെ നാട്ടിലേയ്ക്ക് ഒന്നു നോക്കാം.
നാം രണ്ടും മൂന്നും നേരം കുളിക്കും,നല്ല വസ്ത്രങ്ങൾ ധരിക്കും, വീട് അടിച്ചും കഴുകിയും വൃത്തിയാക്കും. വീടിന്റെ പരിസരം വിട്ടുകഴിഞ്ഞാൽ പിന്നുള്ളതെല്ലാം നമുക്ക് ഗാർബേജ് നിക്ഷേപിക്കാനുള്ള സ്ഥലങ്ങളാണ്. വീട്ടിലുള്ള സകല വെയ്സ്റ്റും നാം വഴികളിൽ നിക്ഷേപിക്കുന്നു.പൊതുസ്ഥലങ്ങൾ ആണെങ്കിൽ,സിഗരറ്റ്കുറ്റികൾകൊണ്ടൂം,മിഠായികടലാസ്കൊണ്ടും,പാന്മസ്സാല തുപ്പലുകൾകൊണ്ടും അലങ്കരിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ നാം രാജ്യം മുഴുവൻ ഗാർബേജ് ബിന്നാക്കി മാറ്റുന്നു. രോഗങ്ങൾ ക്ഷണിച്ചുവരുത്തുന്നു...
എന്തിനും ഏതിനും പോലീസ്സിനേയും സർക്കാരിനേയും കുറ്റം പറയാതെ, നമ്മുക്കും അല്പം ശ്രദ്ധിക്കാൻ കഴിയില്ലേ?
24 comments:
ഹ ഹ ഹ നമ്മുടെ നാട് ദൈവത്തിന്റെ സ്വന്തം നാടല്ലേ പിന്..നമ്മുടെ വീട്ടില്‍ ഉണ്ടാകുന്ന വേസ്റ്റുകള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞെടുത്ത് ജോലിക്കു പോകുമ്പോള്‍ കൂടെ കൊണ്ടു പോയി വിജനമായ വഴിയരികില്‍ തിക്കും പൊക്കും നോക്കി ചുറ്റും ആരും ഇല്ലാ എന്നു ബോധ്യമായാല്‍ റോഡ് സൈഡിലേക്ക് ഒരേറ് അല്ലേ !!! വീട്ടില്‍ തന്നെ സംസ്കരിക്കാന്‍ പറ്റുന്നവയും റോഡില്‍ ഇട്ടാലല്ലേ മലയാളിക്ക് മനസമാധാനം ഉള്ളൂ..വിദേശ രാജ്യങ്ങളില്‍ ഉള്ള പോലെ പൊതു സ്ഥലം വൃത്തിയാക്കി ഇടണമെങ്കില്‍ എത്ര നാള് കാത്തിരിക്കണം !!
എന്തിനും ഏതിനും പോലീസ്സിനേയും സർക്കാരിനേയും കുറ്റം പറയാതെ, നമ്മുക്കും അല്പം ശ്രദ്ധിക്കാൻ കഴിയില്ലേ?
ഇല്ല.ഒരുത്തനും ശ്രദ്ധിക്കില്ല. അങ്ങനെ ചെയ്താല്‍ നാടു നന്നായി പോയാലൊ.....
മറ്റൊരു രാജ്യത്ത് കുടിയേറിയാല്‍ സ്വന്തം നാടിനെ മറക്കുന്ന മലയാളികളീല്‍ നിന്നും വേറിട്ട് നില്ക്കുന്നു ഈ ആത്മരോദനങ്ങള്‍...ഈ രോദനങ്ങള്‍ തന്നെയാണ് നമ്മുടെ സംസ്കൃതിക്കു ചുറ്റുമുള്ള രക്ഷാവലയവും..
ഇത് വായിച്ചപ്പോള്‍ മറ്റൊരു കാര്യം കൂടെ ഓര്‍മ്മ വരുന്നു..ഈയിടെ KSRTC പുറത്തിറക്കിയ ബസ്സുകളില്‍ പിറ്റേന്ന് തന്നെ ബ്ലേഡ് കൊണ്ട് കീറിയ സീറ്റുകള്‍ കാണാന്‍ ഭാഗ്യമുണ്ടായ വ്യക്തിയാണ് ഞാന്‍. അത് കൊണ്ട് നമുക്ക് ഇങ്ങനെ ഒക്കെ പോയാല്‍ മതി..കുറച്ചു കൂടെ വൃത്തികേടാക്കിയാല്‍ അത്രയും നന്ന്..:(
നല്ല പോസ്റ്റ്.
അവര്‍ അങ്ങനെ ചെയ്യുന്നതവിടുത്തെ നിയമങ്ങളെ പേടിയുള്ളതു കൊണ്ടോ? അവരെ ശീലിപ്പിച്ചതുകൊണ്ടോ ആയിരിക്കാം.. ഇവിടെ അങ്ങിനെ ശീലിപ്പിക്കുന്നവരാരുണ്ട്.. അങ്ങനെ ശാസിക്കുന്ന നിയമങ്ങളെവെടിയുണ്ട്..? പിന്നെ പഠിച്ച ശീലം മാറ്റണമെങ്കില്‍.. ഇതു പോലെ വല്ല നാട്ടിലും എത്തണം.. മലയാളികള്‍..ഇങ്ങനെ ചിന്തിക്കുന്ന കുറേപ്പേരെങ്കിലും ഉള്ളതു ഭാഗ്യം..
ബസിലിരുന്നു മുറുക്കാന്‍ തുപ്പിയത്.. ബൈക്കില്‍. ഇന്റ്റര്‍വ്യൂ ന് പോകുന്ന പയ്യന്റെ ഷര്‍ട്ടില്‍.. അതാണ് കേരളം...
നമുക്ക് എന്നും മറ്റുള്ളവരെ കുറ്റം പറയാനേ അറിയൂ. (ഞാനടക്കം). ഇവിടേ ഗള്‍ഫില്‍ തന്നെ ആരും കാണുന്നില്ലെങ്കില്‍ പെപ്സി ടിന്നും, മറ്റും റോഡിലെറിയാനാണ് നമുക്കിഷ്ടം. കുറച്ച് മാറിയിരിക്കുന്ന ഗാര്‍ബേജ് ബോക്സ് വരെ നടക്കാന്‍ നമുക്ക് മടിയാണ്. അത് പോലെത്തന്നെയാണ് ട്രാഫിക്ക് നിയമങ്ങളും. അതനുസരിക്കാന്‍ എന്ത് മടിയാണെന്നോ മലയാളികള്‍ക്ക്?.
കാര്യം ഇതൊക്കെയാണേലും എന്റെ കേരളം എത്ര സുന്ദരം...
വളരെ വളരെ ശരി.
അങ്ങനെ ആണു മലയാളികള്‍ .. ശരീരം വ്രുത്തിയായി സൂക്ഷിക്കും . എന്നാല്‍ മനസ്സും പരിസരവും ഒരു പോലെ ആയിരിക്കും .
:)
സ്വന്തം വളര്‍ത്തു മൃഗങ്ങളുടെ വിസര്‍ജ്യം ടിഷ്യൂ പേപ്പറില്‍ എടുത്തു കുപ്പയിലിടുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. പ്രത്യേകിച്ചും യൂറോപ്പിലും അമേരികയിലും. അത് അവരുടെ കടമ ആയി അവര്‍ കരുതുന്നു. നമ്മള്, അവരവരുടെ കടമകള്‍ ചെയ്യുന്നതിനേക്കാള്‍ മറ്റുള്ളവരുടെ കടമകള്‍ അവരെ ഓര്മിപ്പിക്കുന്നതില്ശ്രദ്ധാലുക്കളാണ്. സൌകര്യപൂര്‍വ്വം അവരവരുടെ കടമകള്‍ മറക്കുകയും. നല്ല ശീലങ്ങള്‍ നമ്മുടെ കുട്ടികളെയെങ്കിലും നമുക്കു പഠിപ്പിക്കാം. അങ്ങിനെ ഭാവി എങ്കിലും ഭദ്രമാകട്ടെ
താങ്കള്‍ പറഞ്ഞത് തികച്ചും ശരിതന്നെ...
മുംബൈയിലെ ഒരു പ്രമുഖ കോളമിസ്റ്റ് തവ്ലീന് സിങ്ങിനെ തന്റെ പട്ടിയുടെ വിസര്‍ജ്ജ്യം നീക്കം ചെയ്യാതിരുന്നതിന് കോര്പ്പറേഷന് അധികൃതര്‍ പിഴയൊടുക്കാന്‍ പറഞ്ഞു. അവര്‍ അതിനെതിരെ പ്രതികരിച്ചത്, പിന്നെയും ആ തെറ്റ് ആവര്‍ത്തിക്കുകയും, കോര്‍പ്പറേഷന്റെ കാര്യക്ഷമതയെ കുറ്റം പറയുകയും, പിഴയൊടുക്കാതിരിക്കുകയും ചെയ്തുകൊണ്ടായിരുന്നു. അന്നുമുതല്‍ ഞാന്‍ അവരുടെ കോളം വായന നിര്‍ത്തി.
ആത്മവഞ്ചനയാണു ഏറ്റവും അസഹ്യം. പകല്‍ മാന്യന്മാരെക്കൊണ്ടു ഈ ബൂലോഗം നിറഞ്ഞുകൊണ്ടിരിക്കുന്നു. അതിലൊരാളോടെന്കിലും പ്രതികരിക്കാന്‍ കഴിഞ്ഞതില്‍ നിങ്ങള്‍ക്ക് അഭിമാനിക്കാം
നമ്മുടെ നാട്ടുകാര്‍ക്ക് ആ മര്യാദയൊക്കെ വരണമെങ്കില്‍ ഒരു നൂറ്റാണ്ടു കൂടി കഴിയണം.
:)
വഴിനീളെ തുപ്പിനിറയ്ക്കുന്ന സ്വഭാവംതൊട്ട് മാറ്റം തുടങ്ങണം നമ്മുടെ നാട്ടിൽ.
ആരാദ്യം..എന്തിന് വേണ്ടി?
അല്ലെ?
പ്രസക്തമായ പോസ്റ്റ് പിന്..
മാറ്റം തുടങ്ങേണ്ടത് നമ്മളില്‍ നിന്നാണ്.. കഴിക്കാന്‍ വാങിക്കുന്ന സ്നാക്ക് പാക്കറ്റുകള്‍ അതിലെ സ്നാക്സ് തീര്‍ന്നാലുടന്‍ വലിച്ചെറിയാതെ അല്‍പ്പ നേരം കൂടി, അടുത്ത ഡസ്റ്റ്ബിന്‍ കാണുന്ന വരെ കയ്യില്‍ വെക്കാനുള്ള മനസ്ഥിതിയെങ്കിലും ഇന്ത്യാക്കാര്‍ പഠിക്കേണ്ടിയിരിക്കുന്നു
pin...
ellavarum ingane vicharicirunnenkuil?
ividyum akaum ingane okke....
nalla rasamayirikkum ille....
"chottayile sheelam chudalavare" ethanallo nmmude reethi.aviduthepoleyavanamegil eniumorupadukalam kathirikendivarum.nallapost,nanmakal nerunnu
സ്വന്തം രാജ്യത്തോടുള്ള സ്നേഹം,അത് ഹൃദയത്തില്‍ നിന്നുണ്ടാവണം. എന്നാലേ അത് ജീവിതത്തിലും രാജ്യത്തിലിലും പ്രാവര്‍ത്തികമാക്കാന്‍ കഴിയൂ. പിന്നെ ഈ കാട്ടിക്കൂട്ടുന്ന രാജ്യസ്നേഹം അതൊക്കെ ഒരു പ്രത്യേക അജണ്ടയിലല്ലേ......
മലയാളി മറുനാട്ടില്‍ പോയി മലം കോരിയാലും വളരെ മാന്യനാണെന്ന് കേട്ടിട്ടുണ്ട്. എന്നാ പിന്നെ സ്വന്തം നാട്ടില്‍ എന്താ ഇങ്ങനെയൊക്കെ..?
എന്തിനും ഏതിനും പോലീസ്സിനേയും സർക്കാരിനേയും കുറ്റം പറയാതെ, നമ്മുക്കും അല്പം ശ്രദ്ധിക്കാൻ കഴിയില്ലേ?
വളരെ പ്രസക്തമായ ചോദ്യം... പക്ഷേ, ആരനുസരിക്കാൻ. ജനാധിപത്യ രാജ്യമല്ലേ...
എഴുത്ത് നന്നായിരിക്കുന്നു.ഇന്ന് ഉത്രാടം നാളെ തിരുവോണം നമുക്ക് സ്നേഹം കൊണ്ടൊരു പൂക്കളമൊരുക്കി നന്മയാകുന്ന മാവേലിയെ വരവേല്‍ക്കാം
എല്ലാ ബൂലോകര്‍ക്കും,
ഭൂലോകര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..
pin
എന്താ പറയ്കാ ...? മലയാളി മാറില്ലാ എന്നു തന്നെ പറയേണ്ടി വരും.
Post a Comment