ഇന്ന് റായി ഊനോയിൽ കാണിച്ച, കഴിഞ്ഞ ആഴ്ചയിലെ ലോകസംഭവത്തിൽ ഇന്ത്യയിൽനിന്നുള്ള ഒരു വർത്ത.
ശിവപ്രീതിക്കായി, കർണ്ണാടകയിലെ ബഗൽ കോട്ട് ജില്ലയിൽ 41 കാരൻ വലതു കണ്ണ് ചൂഴ്ന്നെടുത്ത് ദിവ്യ സ്വാമിയുടെ കണ്മുന്നിൽ വച്ചു.വിവരമറിഞ്ഞെത്തിയ ജനക്കൂട്ടം ഇയാളെ രക്ഷിക്കുന്നതിനു പകരം, ഭഗവന്റെ അവതാരമണെന്നു പറഞ്ഞ് പൂജിക്കാനും പാദങ്ങളിൽ വീണ് നമസ്ക്കരിക്കാനും തുടങ്ങി.തുടർന്ന് ഇടതു കണ്ണും ചൂഴ്ന്നെടുക്കാൻ തുനിഞ്ഞ അയാളെ പോലീസ് ഇടപെട്ട് ആശുപത്രിയിലാക്കി.....
ആ മനുഷ്യൻ,കണ്ണൂകൾ കാഴ്ചയില്ലാത്ത ഒരാൾക്ക് നൽകിയിരുന്നു എങ്കിൽ അതൊരു പുണ്യമായേനെ. ഒരാൾക്ക് ആ കണ്ണിലൂടെ ലോകത്തെ കാണുവാൻ ആകുമായിരുന്നു. ദൈവവും പ്രീതനായേനെ. ഇതിപ്പോൾ ആ മനുഷ്യനു തന്നെ ദോഷവും, മറ്റാർക്കും പ്രയോജനവും ഇല്ലാതായില്ലേ ?
അനാചാരങ്ങളും അന്ധവിശ്വാസങ്ങളും എന്നാണ് നമ്മുടെ ഈ നാട്ടിൽ നിന്നും ഒഴിഞ്ഞുമാറുക ???
8 comments:
എവിടെ. ഒരിക്കലും ഇതിനൊന്നും ഒരു അന്ത്യവും ഉണ്ടാവില്ല. ഇത്തരം അനാചാരങ്ങളിലൂടെ വലിയൊരു വിഭാഗം ഇവിടെ ജീവിക്കുന്നു. ഇതൊക്കെ നിന്നാ അവരുടെ കഞ്ഞികുടി മുട്ടില്ലേ...
എത്രത്തോളം വിദ്യാഭ്യാസം ഉണ്ടായാലും ഇത്തരം അന്ധ വിശ്വാസങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നിന്നു മാറില്ല..ഇവരെ ദൈവമായി കാണാന്‍ ജനങ്ങള്‍ ഉള്ളിടത്തോളം ഇതു തുടരും..
ഒന്നും മാറാന്‍ പൊകുന്നില്ല ഫ്രണ്ട്... കതിരിന്മേല് വളംവെച്ചിട്ടു ഒരു കാര്യവും ഇല്ല... വളര്‍ന്നു വരുന്ന കുട്ടികളെയെങ്കിലും, പറഞ്ഞു മനസ്സ്സിലാക്കി വളര്‍ത്തിയാല്‍.....ഇല്ല.... എന്നലും ശരിയാവില്ല... ഈ അന്ധവിശ്വാസികള്‍ തന്നെയാണല്ലോ ഇവരെ വളര്‍ത്തുന്നത് അല്ലേ????.
lets pray yaar :D
എന്റെ മതവും
എന്റെ വേദവും
എന്റെ രാഷ്ട്രവും
എന്റെ രാഷ്ട്രീയവും
എന്റെ ഭരണഘടനയും
എന്റെ ഭരണവും
എന്റെ നീതി പീഠവും
എന്റെ നിയമവും
എന്റേതാണ്…
എന്റേത് മാത്രം.
ഇന്ത്യ നന്നാവില്ല.. അതുറപ്പല്ലേ..
ഇന്ന് ഇരുട്ടി വെളുത്താലോണം പിന്ന ഒരു വറ്ഷം കഴിയണം പിന്നേം കാത്തിരിപ്പ്
അതുകൊണ്ട് അടിച്ചു പൊളിച്ചോളൂ..
hmmmmmmmmmmmmmmmmmmmmmmmmmmmm
ഹായ്...
നമ്മുടെ ഇടേ ചിലരുടെ ബ്ലോഗുകള്‍ ശ്രദ്ധിച്ചട്ടില്ലേ
അമ്മേടേം അച്ഛന്റേം ബാബേടേം ഇവറ്റകള്‍ക്കൊന്നും നാണമാകില്ലേ...വിശ്വാസമുണ്ടങ്കിലത് ഹൃദയത്തിലാണ് വേണ്ടതെന്ന ഈ വര്‍ഗ്ഗം എന്ന് തിരിച്ചറിയുമോ ആവോ?....
Post a Comment